പുതിയ വാര്‍ത്തകള്‍
അഷ്ടമുടി വീരഭദ്രസ്വാമി ക്ഷേത്രം
പുഴയും കായലും കടലും സംഗമിക്കുന്ന സംസ്ഥാനത്തെ ഏക ത്രിവേണിസംഗമമാണ് അഷ്ടമുടി . ദക്ഷണേന്ത്യയിലെ ഏക വീരഭദ്രസ്വാമി ക്ഷേത്രം അഷ്ടമുടിയിലാണ് സ്ഥിതിചെയ്യുന്നത് . മതസൗഹാര്‍ദ്ദത്തിന്‍റെ ഈ ക്ഷേത്രത്തില്‍ വിവിധ ജാതിമതസ്ഥരായ ജനങ്ങള്‍ സുപ്രധാനവും പുരാണപ്രസിദ്ധവുമായ ഉരുള്‍ വഴുപാടില്‍ പങ്കെടുത്തു സായൂജ്യമടയുന്നു . കേരളത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വന്നണയുന്ന പതിനായിരക്കണക്കിന് ഭക്തജനങ്ങള്‍ വീരഭദ്രജപത്തോടെ ഒത്തുകൂടി ഈ ഉത്സവത്തെ ഒരു ദേശിയോത്സവമാക്കി മാറ്റുന്നു . ത്രിക്കരുവ ഭദ്രകാളി ക്ഷേത്രത്തിന്‍റെ ദര്‍ശനം വടക്കോട്ടും വീരഭദ്ര സ്വാമിക്ഷേത്രത്തിന്‍റെ ദര്‍ശനം തെക്കോട്ടുമാകയാല്‍ ദേവനും ദേവിയും നേര്‍ക്കുനേര്‍ പ്രതിഷ്ഠിതമായിരിക്കുന്നു എന്ന ഒരു അപൂര്‍വ്വതയുമുണ്ടിവിടെ . കേരളത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ ഹനുമാന്‍ പ്രതിഷ്ഠയും ഈ ക്ഷേത്രത്തിലാണ് സ്ഥിതിചെയ്യുന്നത് . സഞ്ജീവനിവാഹകനായ ഹനുമാനെ ശനിദോഷനിവാരണത്തിനും ആയൂരാരോഗ്യത്തിനും വേണ്ടി ഭക്തര്‍ ഭജിക്കുന്നു.
ക്ഷേത്ര ചരിത്രം
ശിവപുരാണത്തിലെ ദക്ഷയാഗവും ദക്ഷനിഗ്രഹവുമായി ബന്ധപ്പെട്ടതാണ് ഈ ക്ഷേത്രത്തിന്‍റെ ഐതീഹ്യം. ശിവന്‍റെ ജട എട്ട് മുടികളായി പിരിയുകയും താത്ഫലമായി അഷ്ടമുടിക്കായല്‍ രൂപംകൊള്ളുകയും ചെയ്തുവെന്നാണ് വിശ്വാസം.
ഉത്സവങ്ങള്‍
കേരളത്തിലെ ഉത്സവത്തിന് ഏറ്റവും കൂടുതല്‍ കരിമ്പും കമ്പിളിനാരങ്ങയും വിപണനത്തിനെത്തുന്നത് അഷ്ടമുടിയിലെ ക്ഷേത്ര ഉത്സവത്തിനാണന്നത് ഇവിടുത്തെ സവിശേഷതയാണ്.
പ്രത്യേകതകള്‍
സ്വയംഭൂവായ ശ്രീ വീരഭദ്രന്‍റെ അഷ്ടമുടിയിലെ ശ്രീകോവിലിന് മേല്‍ക്കൂരയില്ല എന്നത് ഈ മഹാക്ഷേത്രത്തിന്‍റെ പ്രത്യേകതയാണ്ആകാശമുട്ടെ വളര്‍ന്നുനില്‍ക്കുന്ന മൂര്‍ത്തിയായതിനാലാണ് മേല്‍ക്കൂര ഒഴുവാക്കിയിരിക്കുന്നത്.
നോട്ടീസ്
ശ്രീ വീരഭദ്രസ്വാമി ക്ഷേത്രം | ശ്രീ ഭദ്രകാളി ക്ഷേത്രം