
തൃക്കരുവ ശ്രീ ഭദ്രകാളി ക്ഷേത്രം
തൃക്കരുവ ശ്രീ ഭദ്രകാളി ക്ഷേത്രം ചരിത്രവും പ്രത്യേകതകളും
തൃക്കരുവ കുറ്റിയഴികം ദേവസ്വം കൊല്ലവര്‍ഷം ആരംഭം മുതല്‍ ചരിത്ര രേഖകളില്‍ കാണുന്നുണ്ട്. ഇത്രയും പഴക്കമേറിയതും സ്വത്തുക്കള്‍ ഉള്ളതും മഹാത്മ്യമേറിയതുമായ ക്ഷേത്രങ്ങള്‍ കേരളത്തില്‍ വിരളമാണ്. തൃക്കരുവനടുവിലച്ചേരിയില്‍ ശ്രീ ഭദ്രകാളി ക്ഷേത്രവും അഷ്ടമുടി ത്രിവേണി സംഗമത്തോട് ചേര്‍ന്ന് അഷ്ടമുടി കായലോരത്ത് ശ്രീ വീരഭദ്രസ്വാമി ക്ഷേത്രവും സ്ഥിതി ചെയ്യുന്നു. ഈ രണ്ടു ക്ഷേത്രങ്ങളും കുറ്റിയഴികം – കാവനാട് ശാഖകളുടെ വകയാണ്. രണ്ടു തായ് വഴിയില്‍പ്പെട്ട തുല്യ അംഗങ്ങള്‍ ചേര്‍ന്ന സമിതിയാണ് ഭരണം നടത്തുന്നത്. തൃക്കരുവ ഭദ്രകാളി ക്ഷേത്രം കുടുംബട്രസ്റ്റ് ആണെങ്കിലും ഉത്സവാതികാര്യങ്ങള്‍ തൃക്കരുവ പഞ്ചായത്തിലെ ആറു കരയിലെ ഭക്തജനങ്ങള്‍ ചേര്‍ന്നാണ് നടത്തുന്നത്.
തൃക്കരുവ ഭദ്രകാളി ക്ഷേത്രത്തിലെ ഉത്സവങ്ങള്‍ കുംഭഭരണിയും വൃച്ചിക ചിറപ്പുമാണ്. വൃച്ചികമാസം അവസാന ദിവസം ഭദ്രകാളി ക്ഷേത്രത്തിലും വീരഭദ്രസ്വാമി ക്ഷേത്രത്തിലും കുരുതി മഹോത്സവത്തോടെ അവസാനിക്കുന്നു. തൃക്കരുവ ക്ഷേത്രത്തിനു സമീപമുള്ള കുറ്റിയഴികം കൊട്ടാരത്തില്‍ ദേവിയും യോഗീശ്വരനും കുടികൊള്ളുന്നു.
തൃക്കരുവ ശ്രീ ഭദ്രകാളി ക്ഷേത്രത്തിലെ ഉപദേവതകള്‍
1. ശ്രീ ഗണപതി 2. ശിവന്‍ 3. മഹാവിഷ്ണു 4. ശാസ്താവ് 5. വസൂരിമല 6. ഘണ്ഡാകര്‍ണ്ണന്‍ 7. യക്ഷന്‍ 8. യക്ഷി
9. ഭ്രഹ്മരക്ഷസ് 10.യോഗീശ്വരന്‍ 11.മാടന്‍തമ്പുരാന്‍ 12.നാഗരാജ – നാഗയക്ഷി